Kerala
വര്‍ഗീയതയെ നേരിടാന്‍ തീവ്ര വര്‍ഗീയതയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് ചെന്നിത്തല
തിരുവന്തപുരം: വര്‍ഗീയതയെ നേരിടാന്‍ തീവ്ര വര്‍ഗീയതയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബിജെപിയെ നേരിടേണ്ടത് അവരുടെ അജന്‍ഡ സ്വീകരിച്ചാവരുതെന്നും ചെന്നിത്തല പറഞ്ഞു.
ജാതി സംഘടനകളെന്ന വിഎസ് അച്യുതാനന്ദന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. വിഎസിനെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം ചോദിച്ചു.
നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് ഹിന്ദു മതില് ഉണ്ടാക്കുന്നത് മതങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കും. വനിതാ മതില് സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന പരിപാടിയെങ്കില്‍ അവസാനിപ്പിക്കണം. മതിലല്ല, വീടാണ് സംസ്ഥാനത്ത് പണിയേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----