Connect with us

Malappuram

വൈസനിയം മഹബ്ബ സമ്മേളനം സംഘടിപ്പിച്ചു

Published

|

Last Updated

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മഹബ്ബ സമ്മേളനം സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ മഹബ്ബ സമ്മേളനം സംഘടിപ്പിച്ചു. വൈകുന്നേരം നാലിന് ആരംഭിച്ച പരിപാടിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പുണ്യറസൂലിന്റെ ജന്മമാസത്തെ വിശ്വാസികള്‍ മദ്ഹുകള്‍ പറഞ്ഞും പ്രകീര്‍ത്തന ഗീതങ്ങളിലൂടെയും ധന്യമാക്കണമെന്ന് അദ്ദേഹംപറഞ്ഞു. മുസ്‌ലികളുടെപ്രവാചക സ്‌നേഹത്തെ ചോദ്യം ചെയ്യാനും മീലാദ് ആഘോഷത്തിനെതിരെ പ്രചാരണം നടത്താനും ചില പുത്തനാശയക്കാര്‍ ശ്രമം നടത്തുന്നുണ്ട്. അത്തരക്കാരെ തിരിച്ചറിഞ്ഞ് വിശ്വാസികള്‍ അഹ്‌ലുസ്സുന്നയില്‍ അടിയുറച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജന. സെക്രട്ടറി അബൂഹനീഫല്‍ ഫൈസി പ്രഭാഷണം നടത്തി. ഹാഫിള് നഈം വി. ടി, മാസ്റ്റര്‍ അസദ്, ഹാഫിള് മുബശ്ശിര്‍ പെരിന്താറ്റിരി തുടങ്ങിയവര്‍ പ്രകീര്‍ത്തന സദസ്സിന് നേതൃത്വം നല്‍കി.

മൗലിദ് ജല്‍സ, ഖുര്‍ആന്‍ പാരായണം, സ്വലാത്തുന്നാരിയ്യ, വിര്‍ദുല്ലത്വീഫ്, ബുര്‍ദ പാരായണം, ജനാസ നിസ്‌കാരം, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്്മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, മദ്‌റസാ അധ്യാപക ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ ഗഫൂര്‍ ഹാജി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി സംബന്ധിച്ചു.

Latest