Connect with us

Kerala

ഇന്ധന വില ഇന്നും കുറഞ്ഞു; രണ്ടാഴ്ചക്കിട പെട്രോളിന് നാല് രൂപയിലേറെയും ഡീസലിന് രണ്ടര രൂപയിലേറെയും കുറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞതോടെ രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെളോള്‍ ലിറ്ററിന് 23 പൈസയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ പതിനെട്ടാം ദിവസമാണ് ഇന്ധനവില കുറയുന്നത്. ഇതോടെ, കഴിഞ്ഞ രണ്ടാഴ്ചക്കിട കേരളത്തില്‍ പെട്രോളിന് നാല് രൂപയിലേറെയും ഡീസലിന് രണ്ടര രൂപയിലേറെയുമാണ് കുറഞ്ഞത്.

നിലവിലെ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും ഇന്ധനവില കുറയുമെന്നാണ് കരുതുന്നത്. സെപ്തംബറിലും ഒക്‌ടോബര്‍ ആദ്യ വാരത്തിലും കുതിച്ച ഇന്ധന വില ഒക്‌ടോബര്‍ 18 മുതലാണ് ഇറങ്ങിത്തുടങ്ങിയത്. ഒക്‌ടോബര്‍ ആദ്യ വാരം പെട്രോള്‍ വില മുംബൈയില്‍ 91.34 രൂപയും ഡല്‍ഹിയില്‍ 84 രൂപയുമായിരുന്നു.
ആഗസ്റ്റ് രണ്ടാം വാരം മുതല്‍ ഒക്‌ടോബര്‍ ആദ്യ വാരം വരെയുള്ള വരെയുള്ള കാലയളവില്‍ പെട്രോള്‍ വില ലിറ്ററിന് 6.86 രൂപയും ഡീസലിന് 6.73 രൂപയുമാണ് വര്‍ധിച്ചിരുന്നത്.
ഇന്ധന വിലക്രമാതീതമായ വര്‍ധിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ ചെറിയ ഇളവ് വരുത്താന്‍ തീരുമാനിച്ചിരുന്നു.

Latest