Connect with us

Kerala

ത്യശൂരില്‍ കാറിടിച്ച് സ്വര്‍ണം കടത്തിയ സംഭവത്തില്‍ നാല് പേര്‍ കരിപ്പൂരില്‍ പിടിയില്‍

Published

|

Last Updated

ത്യശൂര്‍: ചാലക്കുടി പോട്ട ദേശീയ പാതയില്‍ വാഹനാപകടം സ്യഷ്ടിച്ച് സ്വര്‍ണം കടത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍.് കരിപ്പൂരില്‍നിന്നാണ് ഇവര്‍ പിടിയിലായത്. തടിയന്റവിട നസീറിന്റെ അനിയന്‍ സുഹൈല്‍, മനാഫ്, സുജിത്ത്, ഷാനവാസ് എന്നിവരാണ് പിടിയിലായത്. സെപ്തംബര്‍ 15ന് പുലര്‍ച്ചെയാണ് സംഭവം.

പോട്ട ഫ്‌ളൈ ഓവറില്‍വെച്ച് വാഹനത്തില്‍ കാറിടിച്ച് ഭീകരാന്തരീക്ഷം സ്യഷ്ടിച്ച ശേഷം 560 ഗ്രാം സ്വര്‍ണ കടത്തുകയായിരുന്നു. വിദേശത്തുനിന്നും കൊണ്ടുവന്ന സ്വര്‍ണമായി വരികയായിരുന്ന കാര്‍ തട്ടിയെടുത്ത് പ്രതികള്‍ രക്ഷപ്പെടുകയയിരുന്നു. വാഹനം പിന്നീട് ഇവര്‍ ഉപേക്ഷിച്ചു. സ്വര്‍ണം കൊണ്ടുവരുന്നത് നേരത്തെ അറിഞ്ഞ പ്രതികള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്താണ് കവര്‍ച്ച നടത്തിയത്.