Connect with us

National

ലൈംഗികാതിക്രമ പരാതി നല്‍കിയതിന് ദേശീയ വനിതാ കമ്മീഷന്‍ ജോലിയില്‍നിന്നും പിരിച്ചുവിട്ടെന്ന് പരാതി

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയതിന് തങ്ങളെ ജോലിയില്‍നിന്നും പിരിച്ചുവിട്ടുവെന്നാരോപിച്ച് കമ്മീഷനിലെ രണ്ട് മുന്‍ ജീവനക്കാരികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിന് തങ്ങളുടെ കരാര്‍ പുതുക്കാതെ ജോലിയില്‍നിന്നും പിരിച്ചുവിടുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. 2016ല്‍ ദേശീയ വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന വി വി ബി രാജുവിനെതിരെയാണ് ആരോപണം.

അന്നത്തെ അധ്യക്ഷ ലളിതാ കുമാരമംഗലം പരാതി അവഗണിച്ചുവെന്നും സ്ഥാനത്തുതുടരണമെങ്കില്‍ ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാനും പറഞ്ഞതായും പരാതിയിലുണ്ട്. നിലവില്‍ കേന്ദ്ര സര്‍ക്കാറിന്റെ അടല്‍ ഇന്നൊവേഷന്‍ മിഷന്‍ ഫഌഗ്ഷിപ്പ് പദ്ധതിയുടെ മേധാവിയായ രാജു തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ജോലി പോയതിന് തന്നെയും കമ്മീഷനേയും അപമാനിക്കാനാണ് പരാതിക്കാരികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

Latest