Connect with us

Kerala

മുത്വലാഖ് ഓര്‍ഡിനന്‍സ് ദുരുദ്ദേശപരം: കേരള മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

ചങ്ങനാശേരി: മുത്വലാഖ് വഴി വിവാഹം മോചനം വിലക്കിയും, ഇത്തരം കേസുകളില്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷക്കും വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ദുരുദ്ദേശപരവും ശരീഅത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സൗത്ത് സോണ്‍ കണ്‍വെന്‍ഷന്‍. വിരളമായി മാത്രം സംഭവിക്കുന്നതും വിശുദ്ധ ഖുര്‍ആന്‍ തന്നെ നിരുത്സാഹം പെടുത്തുന്നതും, ശക്തമായ നിബന്ധനകള്‍ നിര്‍ദേശിക്കുന്നതുമായ ഒരു പ്രക്രിയയാണ് മുത്വലാഖ്. മുസ്‌ലിം സ്ത്രീ സംരക്ഷണം എന്ന പേരിലുള്ള ഈ നീക്കം തികച്ചും ദുരൂഹതയും, സംശയാസ്പദവും ആണന്ന് യോഗം വിലയിരുത്തി.

ആലപ്പുഴ എ ജെ പാര്‍ക്ക് ഹാളില്‍ നടന്ന സോണ്‍ കണ്‍വെന്‍ഷനും, മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാനസെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ബഷീര്‍ മാസ്റ്റര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു.

Latest