Connect with us

Kerala

ജലന്തര്‍ ബിഷപ്പ് മാര്‍പാപ്പക്ക് കത്തയച്ചു ;ചുമതലകളില്‍നിന്നും നീക്കണമെന്ന് ആവശ്യം

Published

|

Last Updated

കൊച്ചി: ലൈംഗിക പീഡന ആരോപണത്തില്‍പെട്ട ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ തന്നെ രൂപതയുടെ ഭരണച്ചുമതലയില്‍നിന്നും താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പക്ക് കത്തയച്ചു. കത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് നിയമനടപടികളുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേസിന്റെ കാര്യങ്ങളുമായി മുന്നോട്ട് പോകേണ്ടതുള്ളതുകൊണ്ടാണ് ചുമതലയില്‍നിന്നും നീക്കണമെന്ന് ആവശ്യപ്പെടുന്നത്. ഈ മാസം 19ന് അന്വേഷണ സംഘത്തിന് മു്ന്നില്‍ ഹാജരാകുമെന്നും കത്തില്‍ പറയുന്നുണ്ട്. ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്കാണ് കത്ത് കൈമാറിയത്.