National
ലോക്സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷനായി ആന്റണിയെ നിയമിച്ചു
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ഏകോപന സമതി അധ്യക്ഷനായി എകെ ആന്റണിയെ നിയമിച്ചു. ജയറാം രമേശാണ് സമിതി കണ്‍വീനര്‍. പി ചിദംബരത്തെ പ്രകടനപത്രിക സമിതി അധ്യക്ഷനായും രാജീവ് ഗൗഢയെ കണ്‍വീനറായും നിയമിച്ചിട്ടുണ്ട്.
Congress Pres Rahul Gandhi appoints P Chidambaram as Chairman of Manifesto committee & Rajeev Gowda as convener, AK Antony as the Chairman of Coordination committee & Jairam Ramesh as the convener, Anand Sharma as the Chairman of Publicity committee & Pavan Khera as the convener. pic.twitter.com/TFvuZYmGkp
— ANI (@ANI) September 15, 2018
പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിയമനം നടത്തിയത്. ആനന്ദ് ശര്‍മയാണ് പ്രചാരണ കമ്മിറ്റി ചെയര്മാന്. പവന് ഖേരയാണ് കണ്‍വീനര്‍.
---- facebook comment plugin here -----