Techno
ഐഫോണിന്റെ പഴയ മോഡലുകള്‍ക്ക് വിലകുറച്ചു; 29,900 രൂപ മുതല്‍ ലഭ്യം

ന്യൂഡല്‍ഹി: പുതിയ മൂന്ന് മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചതോടെ ഐഫോണിന്റെ പഴയ മോഡലുകള്‍ക്ക് ആഗോളവ്യാപകമായി വില കുറച്ചു. ഇന്ത്യന്‍ വിപണിയിലും വിലക്കുറവ് ബാധകമാണ്.
ഐഫോണ്‍ 6 എസിന്റെ 32 ജിബി വേരിയന്റിന് 29,900 രൂപയാണ് പുതിയ വില. 6 എസ് പ്ലസിന്റെ വില 34,900 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഐഫോണ്‍ പത്തിന്റെ വില 95390ല്‍ നിന്ന് 91,900 രൂപയായി കുറച്ചു. ഇതിന്റെ 256 ജിബി വേരിയന്റിന്റെ വില 1,08,930ല്‍ നിന്ന് 1,06,900 ആയി കുറഞ്ഞു.
ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 10 എന്നിവ വിദേശ വിപണിയില നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഐഫോണ്‍ എസ്ഇ ഒഴികെ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ തുടര്‍ന്നും ലഭിക്കും.
ഐഫോണ്‍ എക്‌സ്എസ്, ഐഫോണ്‍ എക്‌സ്എസ് മാക്‌സ്, ഐഫോണ്‍ എക്‌സ്ആര്‍ എന്നീ മോഡലുകളാണ് ആപ്പിൾ ബുധനാഴ്ച വിപണിയിൽ അവതരിപ്പിച്ചത്.
---- facebook comment plugin here -----