International
രണ്ട് മലയാളി സഹോദരങ്ങള്‍ വിയന്നയില്‍ മുങ്ങിമരിച്ചു
ലണ്ടന്‍: ഓസ്ട്രിയയിലെ വിയന്നയില്‍ വിനോദയാത്രയ്ക്കു പോയ മലയാളി സഹോദരിമാരുടെ മക്കള്‍ തടാകത്തില്‍ ബോട്ടിങ്ങിനിടെ മുങ്ങിമരിച്ചു. ബ്രിട്ടനിലെ -ബോള്‍ട്ടനില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ്- സൂസന് ദമ്പതികളുടെ മകന് ജോയല്‍ (19) റാന്നി സ്വദേശിയായ ഷിബു- സുബി ദമ്പതികളുടെ മകന് ജെയ്സ് (15) എന്നിവരാണ് മരിച്ചത്. തിരുവല്ല സ്വദേശികളായ സൂസനും സുബിയും സഹോദരിമാരാണ്.
സുബിയുടെയും സൂസന്റെയും സഹോദരന് വിയന്നയിലുണ്ട്. സഹോദരന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ ഞായറാഴ്ചയാണ് രണ്ടുപേരുടെയും കുടുംബം വിയന്നയിലെത്തിയത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. ഇരുവര്‍ക്കും നീന്തല്‍ അറിയാമെങ്കിലും തടാകത്തിലെ ചതുപ്പില്‍ പെട്ടതാകാനാണ് സാധ്യതയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുടുംബാംഗങ്ങള്‍ വിയന്നയിലേക്ക് തിരിച്ചിട്ടുണ്ട്.
---- facebook comment plugin here -----