Connect with us

Gulf

കാല്‍നടയായി ഹജ്ജിനെത്തി; ഉസ്മാന്‍ അല്‍ഷാഹിന്‍ സഞ്ചരിച്ചത് പുരാതന വഴിയിലൂടെ

Published

|

Last Updated

മക്ക: സഊദിയിലെ ബിഷയില്‍ നിന്നും യുവാവ് കാല്‍നടയായി സഞ്ചരിച്ച് ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തി.
കനത്ത ചൂടിനിടയിലും ഉസ്മാന്‍ അല്‍ഷാഹിനാണ് സാഹസികമായി പുരാതന മക്കയിലേക്കുള്ള വഴിയായ മരുഭൂമിയിലൂടെ കാല്‍നടയായി യാത്ര ചെയ്തത്.

പുരാതനകാലത്തെ കച്ചവട സംഘങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലൂടെ പത്ത് ദിവസമെടുത്താണ് 450 കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കിയത്.
യാത്രക്കിടെ പുരാതന കിണറുകളും വന്യമൃഗങ്ങളായ ചെന്നായ, കുറക്കന്‍ തുടങ്ങിയവയെ കണ്ടതായി ഉസ്മാന്‍ അല്‍ഷാഹിന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest