Connect with us

Kerala

ഹര്‍ത്താല്‍ തുടങ്ങി; ജനജീവിതത്തെ ബാധിച്ചില്ല

Published

|

Last Updated

പത്തനംതിട്ട: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാട് മാറ്റണമെന്നും ആചാര സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നാല് ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടില്ല, സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും പതിവ് പോലെ സര്‍വീസ് നടത്തുന്നുണ്ട്.

ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കോട്ടയത്തെ സ്വകാര്യ ബസുടമകള്‍ നേരത്തെ വ്്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന നേത്യത്വവും അറിയിച്ചിട്ടുണ്ട്. അയ്യപ്പ ധര്‍മസേന,വിശാല വിശ്വകര്‍മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.