Connect with us

Gulf

കാഴ്ചയില്ലാത്തവരുടെ കൈപിടിക്കാന്‍ മെട്രോയില്‍ നൂതന സംവിധാനം

Published

|

Last Updated

ആര്‍ ടി എ ദുബൈ റാശിദിയ മെട്രോ സ്റ്റേഷനില്‍ കാഴ്ചശക്തിയില്ലാത്തവര്‍ക്കുവേണ്ടിയുള്ള നൂതന സംവിധാനം ഏര്‍പെടുത്തിയപ്പോള്‍

ദുബൈ: കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് ദുബൈ മെട്രോ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആര്‍ ടി എ നവീന സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സ്മാര്‍ട് സേവനം ലഭ്യമാകും. ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍, നോള്‍ കാര്‍ഡ് ഗേറ്റ് എന്നിവ വേഗത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സൗകര്യം. റാശിദിയ സ്റ്റേഷനില്‍ പരീക്ഷണാര്‍ഥം സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. ആര്‍ ടി എ ഇത് സൂക്ഷ്മമായി നിരീക്ഷിക്കും. വിജയമാണെന്ന് കണ്ടാല്‍ എല്ലാ സ്റ്റേഷനുകളിലും വ്യാപിക്കും.

ഐ ഫോണ്‍ വഴി മാത്രമേ തത്കാലം ഈ സേവനം ഉപയോഗിക്കാന്‍ കഴിയൂ. ഫോണ്‍ ഇതിനായി ക്രമീകരിക്കണം. പ്രവേശന കവാടത്തിലും നോള്‍ പഞ്ച് ചെയ്യുന്നിടത്തും ലിഫ്റ്റിലും ട്രെയിനിലും ഗുണകരമാകുമെന്നു ആര്‍ ടി എ റെയില്‍ ഏജന്‍സി സി ഇ ഓ അബ്ദുല്‍ മുഹ്സിന്‍ ഇബ്രാഹിം യൂനുസ് പറഞ്ഞു.

നോള്‍ കാര്‍ഡ് ഉപയോഗിക്കുമ്പോഴും ലിഫ്റ്റിനെ സമീപിക്കുമ്പോഴും മറ്റും മൊബൈലില്‍ നിന്ന് ശബ്ദസന്ദേശം വരുന്ന സാങ്കേതിക വിദ്യയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ശബ്ദ നിര്‍ദേശം വഴി ഡൗണ്‍ലോഡ് ചെയ്യാം. എന്റെ സമൂഹം, എല്ലാര്‍കുമായി ഒരു നഗരം എന്ന്, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആശയത്തിന് അനു രൂപമായാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്. 2020 ഓടെ നിശ്ചയദാര്‍ഢ്യക്കാരുടെ സൗഹൃദ നഗരമായി ദുബൈ പൂര്‍ണമായും മാറും

Latest