Connect with us

Sports

ഫ്രാന്‍സ് ടീമിന് പരമോന്നത ബഹുമതി

Published

|

Last Updated

പാരിസ്: ലോകകപ്പ് നേടിയ ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിന് രാജ്യത്തെ പരമോന്നത ബഹുമതി നല്‍കി ആദരിക്കും. കളിക്കാര്‍ക്ക് വന്‍വരവേല്‍പാണ് ഫ്രാന്‍സ് ജനതയും സര്‍ക്കാറും ഒരുക്കുന്നത്.

ലോകകപ്പ് നേട്ടം പാരിസിലെ മെട്രൊ ട്രെയിനില്‍ യാത്ര ചെയ്താല്‍ മനസിലാകും. ആറ് സ്റ്റേഷനുകളുടെ പേരാണ് ലോകകപ്പ് വിജയാഹ്ലാദത്തിന്റെ ഭാഗമായി താത്കാലികമായി മാറ്റിയത്. ക്യാപ്റ്റനായും കോച്ചായും ലോകകപ്പ് ഉയര്‍ത്തിയ ദിദിയര്‍ ദെഷാംസിന്റെ പേരിലാണ്ട് രണ്ട് സ്റ്റേഷനുകള്‍.
ചാംപ്‌സ് എലിസീസ്-ക്ലെമെന്‍സ്യു സ്റ്റേഷന്‍ ദെഷാംസ് എലിസീസ് ക്ലെമെന്‍സ്യൂ എന്നും നോട്രെ ഡാം ഡെസ് ചാംപ്‌സ് എന്നത് നോട്രെ ദിദിയര്‍ ദെഷാംസ് എന്നുമാക്കി.

ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസിന്റെ പേരിലാണ് മറ്റൊരു സ്റ്റേഷന്‍. വിക്ടര്‍ ഹ്യൂഗോ സ്‌റ്റേഷന്റെ പേരാണ് വിക്ടര്‍ ഹ്യൂഗോ ലോറിസ് എന്നാക്കി മാറ്റിയത്. മറ്റ് രണ്ട് സ്‌റ്റേഷനുകള്‍ ഫ്രാന്‍സിന്റെ വിജയത്തെ പരാമര്‍ശിച്ചു കൊണ്ടുള്ളതാണ്.
ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്‌ഗേറ്റിനെയും ഭൂഗര്‍ഭ ട്രെയിന്‍ സ്‌റ്റേഷന് പേര് നല്‍കി ആദരിച്ചിരുന്നു. ലണ്ടനിലെ സൗത്‌ഗേറ്റ് സ്റ്റേഷന് ഗാരെത് സൗത്‌ഗേറ്റ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

Latest