Connect with us

International

കഴിഞ്ഞ വര്‍ഷം പലായനം ചെയ്തത് ഏഴ് കോടി ജനങ്ങള്‍

Published

|

Last Updated

യു എന്‍: ലോകത്താകെ ഏഴ് കോടിയോളം ജനങ്ങള്‍ പലായനത്തിന് നിര്‍ബന്ധിതരായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി വിഷയം കൈകാര്യം ചെയ്യുന്ന ഏജന്‍സി(യു എന്‍ എച്ച് സി ആര്‍)വ്യക്തമാക്കി. യുദ്ധവും സംഘര്‍ഷവും പീഡനങ്ങളുമാണ് ഇവരില്‍ ഭൂരിഭാഗം പേരെയും പലായനത്തിന് നിര്‍ബന്ധിതമാക്കിയതെന്നും യു എന്‍ എച്ച് ആര്‍ സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം യു എന്‍ എച്ച് സി ആര്‍ അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

തെക്കന്‍ സുഡാനിലെയും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെയും മ്യാന്മറിലെയും പലായനം ഉള്‍പ്പടെ 2017ല്‍ 68.5 മില്യന്‍(ആറ് കോടി 85 ലക്ഷം) ആളുകള്‍ ജന്മദേശം വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കപ്പെട്ടു. ഇവരില്‍ 53 ശതമാനവും കുട്ടികളാണ്. കുട്ടികളില്‍ തന്നെ പലര്‍ക്കും കൂട്ടിന് ആരുമില്ലാത്ത സാഹചര്യമാണുള്ളതെന്നും യു എന്‍ എച്ച് സി ആര്‍ പുറത്തുവിട്ട ഗ്ലോബല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പലായനം ഇപ്പോള്‍ ആഗോള പ്രതിഭാസമായി മാറിയിരിക്കുകയാണെന്നും വിഷയത്തില്‍ ആഗോള തലത്തില്‍ ഐക്യദാര്‍ഢ്യവും സഹകരണവും അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ദിനം പ്രതി ലോകവ്യാപകമായി 44,000 പേര്‍ മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരാകുന്നു. സംഘര്‍ഷത്തില്‍ നിന്നും യുദ്ധങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നുമാണ് അവര്‍ ഓടിയൊളിക്കാന്‍ ശ്രമിക്കുന്നത്. അവരെ സഹായിക്കുകയെന്നത് ബാക്കിയുള്ളവരുടെ കടമായണെന്ന് യു എന്‍ എച്ച് സി ആര്‍ കമ്മീഷണര്‍ ഫഌപ്പോ ഗ്രാന്‍ഡ് പറഞ്ഞു.

Latest