Connect with us

Kerala

നിപ്പ: കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍ക്ക് വിലക്ക്; ട്യൂഷനുകള്‍, ട്രെയിനിംഗ് ക്ലാസുകള്‍ എന്നിവയും പാടില്ല

Published

|

Last Updated

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ പൊതുപരിപാടികള്‍ ഒഴിവാക്കി. അടുത്ത വ്യാഴാഴ്ച വരെയാണ് നിയന്ത്രണം. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു വി ജോസ് നിര്‍ദേശം നല്‍കി. മെയ്31 വരെ ട്യൂഷനുകള്‍, ട്രെയിനിംഗ് ക്ലാസുകള്‍ എന്നിവ നടത്തുന്നതും ജില്ലാ കലക്ടര്‍ വിലക്കി.

---- facebook comment plugin here -----

Latest