Connect with us

Gulf

പണവും പാസ്‌പോര്‍ട്ടുമടങ്ങിയ ബാഗ് തിരിച്ചേല്‍പിച്ച യുവാവിന് പോലീസ് ആദരം

Published

|

Last Updated

മിറന്‍ കര്‍ക്കിക്ക് ദുബൈ പോലീസ് പ്രശംസാപത്രം സമ്മാനിക്കുന്നു

ദുബൈ: ഉപഭോക്താവ് മറന്നുവെച്ച പണവും പാസ്‌പോര്‍ട്ടുമടങ്ങിയ ബാഗ് തിരിച്ചേല്‍പിച്ച് മാതൃകയായ സ്റ്റാര്‍ബക്‌സ് കോഫി ജീവനക്കാരന് ദുബൈ പോലീസിന്റെ ആദരം. യു എ ഇയില്‍ സന്ദര്‍ശക വിസയിലെത്തിയയാളാണ് ബാഗിന്റെ ഉടമസ്ഥന്‍. മാള്‍ ഓഫ് ദ് എമിറേറ്റ്‌സിലെ സ്റ്റാര്‍ബക്‌സ് കോഫി ബ്രാഞ്ചിലാണ് സംഭവം. 118,000 ഡോളറും പാസ്‌പോര്‍ട്ടുകളും ബേങ്ക് കാര്‍ഡുകളുമാണ് ബാഗിലുണ്ടായിരുന്നത്. ബാഗ് ശ്രദ്ധയില്‍ പെട്ട ജീവനക്കാരനായ നേപ്പാള്‍ സ്വദേശി മിറന്‍ കര്‍ക്കി അല്‍ ബര്‍ശ പോലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറുകയായിരുന്നു.

തുടര്‍ന്നാണ് ദുബൈ പോലീസിലെ ഒരു സംഘം ജോലി സ്ഥലത്തെത്തി സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മിറന്‍ കര്‍ക്കിക്ക് പ്രശംസാപത്രം സമ്മാനിച്ചത്. കര്‍ക്കിയുടെ ആത്മാര്‍ഥതയെ ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അഖീല്‍ അഹ്‌ലി അഭിനന്ദിച്ചു.

Latest