Connect with us

Kerala

യമനില്‍ വധശിക്ഷ; മലയാളി നഴ്‌സിന്റെ മോചനത്തിനായി ഇടപെടല്‍

Published

|

Last Updated

ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സിന്റെ മോചനത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടുന്നു. യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ മോചനത്തിനാണ് ശ്രമം. എംബസി വഴി പ്രശ്‌നപരിഹാരത്തിന് ശ്രമം നടക്കുന്നതായി വിദേശകാര്യ മന്ത്രാലയം ജോയ്‌സ് ജോര്‍ജ് എംപിയെ അറിയിച്ചു.

തടവറയില്‍ നിന്ന് സഹായം തേടി നിമിഷ അധികൃതര്‍ക്ക് അയച്ച കത്തിനെ തുടര്‍ന്നാണ് ഇടപെടല്‍ നടക്കുന്നത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. നോര്‍ക്ക റൂട്‌സ് വഴി മുഖ്യമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെടുന്നുണ്ട്. മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് തൊടുപുഴയിലെ നിമിഷയുടെ ഭര്‍ത്താവ് ടോമിയും മകള്‍ നിമിഷയും.

യമനില്‍ നഴ്‌സായിരുന്ന നിമിഷ പ്രിയ തലാല്‍ അബ്ദു മഹ്ദി എന്ന സ്വദേശി പൗരനുമായി ചേര്‍ന്ന് ക്ലിനിക് തുടങ്ങിയിരുന്നു. എന്നാല്‍ ക്ലീനിക്കില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും സ്വദേശി പൗരന്‍ കൈക്കലാക്കാന്‍ ശ്രമിച്ചത് ഇവര്‍ തമ്മിലുള്ള ബന്ധം വഷളാക്കി. ഇതോടെ നിമിഷയുടെ പാസ്‌പോര്‍ക്ക് ഇയാള്‍ പിടിച്ചെടുക്കുകയും നിമിഷക്ക് നാട്ടില്‍ വരാനുള്ള സാഹചര്യം അടയുകയും ചെയ്ത. കൂടാതെ നിമിഷപ്രിയയെ വഴിവിട്ട ബന്ധത്തിന് ഇയാള്‍ പ്രേരിപ്പിച്ചതായും പറയുന്നു. സംഭവങ്ങള്‍ക്ക് ഒടുവില്‍ നിമിഷ തലാലിനെ കൊലപ്പെടുത്തുകയും വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയുമായിരുന്നു.

Latest