Connect with us

Sports

മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ യൂറോപ്പില്‍ ആദ്യ പോരിന്

Published

|

Last Updated

നിയോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ പോരാട്ടത്തിന് കളമൊരുങ്ങി.

നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് യുവെന്റസുമായി ക്വാര്‍ട്ടര്‍ കളിക്കും. അട്ടിമറിക്കാരായ സെവിയ്യ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെയും ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമ ബാഴ്‌സലോണയെയും നേരിടും.

യൂറോപ്പില്‍ ആദ്യമായിട്ടാണ് ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരുന്നത്. എന്നാല്‍, ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപും സിറ്റി കോച്ച് പെപ് ഗോര്‍ഡിയോളയും നേര്‍ക്കുനേര്‍ വന്നവരാണ്. 2010-11 സീസണില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയതിന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലണ്ട് ടീമുകള്‍ ക്വാര്‍ട്ടറില്‍ വീണ്ടും കാണുന്നത് ഇതാദ്യം.

ലിവര്‍പൂളിനെതിരായ മത്സരം എന്നും ആവേശമാണ്. യൂറോപ്പിലെ തട്ടകത്തിലാകുമ്പോള്‍ ആവേശം ഇരട്ടിയാകും. നല്ല ഫുട്‌ബോള്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സിറ്റിയും ലിവര്‍പൂളും വിരുന്നൊരുക്കും- സിറ്റിയുടെ ഡയറക്ടര്‍ സികി ബെഗിരിസ്റ്റ്യന്‍ പറഞ്ഞു.

ടോട്ടനം ഹോസ്പറിന്റെ വീര്യത്തെ മറികടന്ന യുവെന്റസ് റയല്‍ മാഡ്രിഡുമായി സീസണില്‍ വീണ്ടും മുഖാമുഖം വരികയാണ്.

ബയേണ്‍ മ്യൂണിക്കിന് സെമിയിലേക്കുള്ള വഴി എളുപ്പമാണ്.
ആറാം കിരീടം ലക്ഷ്യമിടുന്ന ബയേണ്‍ എതിരില്ലാതെയാണ് യൂറോപ്പില്‍ കുതിക്കുന്നത്.
എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അട്ടിമറിച്ച സെവിയ്യയെ നിസാരരായി കാണാന്‍ ഒരുക്കമല്ല ബയേണ്‍.

Latest