Connect with us

Gulf

സാമൂഹിക പ്രതിബദ്ധത; 37 സ്ഥാപനങ്ങള്‍ക്ക് ദുബൈ ചേംബറിന്റെ ആദരം

Published

|

Last Updated

ദുബൈ: സാമൂഹിക പ്രതിബദ്ധത പുലര്‍ത്തിയ 37 സ്ഥാപനങ്ങളെ ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രി ആദരിച്ചു.

അല്‍ ഫുതൈം കാരിലിയോണ്‍, അല്‍ റൊസ്തമാനി പെഗല്‍, അംലാക് ഫിനാന്‍സ്, അപ്പാരല്‍ ഗ്രൂപ്പ്, ബ്ലൂ എല്‍ എല്‍ സി, ചല്‍ഹൂബ് ഗ്രൂപ്പ്, സി എച്ച് ഇ പി മിഡില്‍ ഈസ്റ്റ്, മശ്‌രിഖ് ബേങ്ക്, നാഷണല്‍ ബേങ്ക് ഓഫ് ഫുജൈറ, പാരമൗണ്ട് കമ്പ്യൂട്ടര്‍ സിസ്റ്റം, ഖുറം ബിസിനസ് ഗ്രൂപ്പ്, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി-ആര്‍ ടി എ, സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് സര്‍വീസ്, ടീം കോം ഗ്രൂപ്പ്, യു എ ഇ എക്‌സ്‌ചേഞ്ച്, യൂണിയന്‍ നാഷനല്‍ ബേങ്ക്, വാസല്‍ അസ്സെറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പ്, സുലേഖ ഹോസ്പിറ്റല്‍ തുടങ്ങിയ പ്രമുഖ കമ്പനികളാണ് ആദരവേറ്റു വാങ്ങിയത്.

സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ കമ്പനികള്‍ സ്വീകരിക്കുന്ന നിലപാടിനെ ദുബൈ ചേംബര്‍ ചെയര്‍മാന്‍ മാജിദ് അല്‍ ഗുറൈര്‍ അഭിനന്ദിച്ചു. സാമൂഹിക ഉത്തരവാദിത്വ ബോധം വളര്‍ത്തുന്നതിന് ദുബൈ ചേംബര്‍ ചട്ടക്കൂട് തയ്യാറാക്കുന്നുണ്ടെന്നും അടുത്തുതന്നെ ഇത് അവതരിപ്പിക്കുമെന്നും അല്‍ ഗുറൈര്‍ വ്യക്തമാക്കി. സായിദ് വര്‍ഷം ആചരിക്കുന്ന ഈ കാലയളവില്‍ കൂടുതല്‍ കമ്പനികള്‍ സാമൂഹിക മേഖലകളില്‍ തങ്ങളുടെ സാന്നിധ്യം വ്യാപകമാക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇക്കാര്യത്തില്‍ ദുബൈ ദേശീയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest