Connect with us

National

ബാബരി മസ്ജിദ് പൊളിച്ച കര്‍സേവകരില്‍ മൂന്ന് പേര്‍ ഇസ്‌ലാം മതം സ്വീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പൊളിച്ച കര്‍സേവകരില്‍ മൂന്ന് പേര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു. പാനിപ്പത്ത് സ്വദേശിയും ശിവസേന നേതാവുമായ ബല്‍ബീര്‍ സിംഗ്, യോഗേന്ദ്രപാല്‍, ശിവപ്രസാദ് എന്നിവരാണ് ഇസ്ലാം സ്വീകരിച്ചത്. തങ്ങളുടെ തെറ്റിന് പശ്ചാതാപമായി നൂറ് പള്ളികളെങ്കിലും പണിയുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇവര്‍ മൂന്ന് പേരും. ഡിഎന്‍എ ഇന്ത്യയാണ് ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

പള്ളി പൊളിക്കലില്‍ പങ്കെടുത്ത് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇസ്ലാം മത പണ്ഡിതനെ പരിചയപ്പെട്ടതാണ് ഇവരുടെ ജീവിതഗതി മാറ്റിയത്. ബല്‍ബീര്‍ എന്നയാള്‍ മൗലാനാ കലാം സിദ്ദീഖി എന്ന പണ്ഡിതന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടനാകുകയും ഇസ്ലാമിനെക്കുറിച്ച് പഠിച്ച് അതിലേക്ക് കടന്നുവരികയുമായിരുന്നു. മുഹമ്മദ് ആമിര്‍ എന്നാണ് ഇപ്പോഴത്തെ പേര്. ആമിറിന്റെ സഹപ്രവര്‍ത്തകന്‍ യോഗേന്ദ്രപാല്‍ മുഹമ്മദ് ഉമര്‍ എന്ന പേര് സ്വീകരിച്ചാണ് ഇസ് ലാമിലേക്ക് വന്നത്. മരിക്കുന്നതിന് മുമ്പായി 100 പള്ളികളെങ്കിലും പണിയണമെന്നാണ് ഇവര്‍ രണ്ട് പേരുടെയും ഇപ്പോഴത്തെ ആഗ്രഹം. ഇതില്‍ 40 പള്ളികളുടെ നിര്‍മാണത്തില്‍ തങ്ങള്‍ ഇതിനകം പങ്കെടുത്തുകഴിഞ്ഞുവെന്നും ഇരുവരും പറയുന്നു.

അയോധ്യയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായിരുന്ന ശിവപ്രസാദാണ് കര്‍സേവകര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. എന്നാല്‍ പള്ളി പൊളിച്ച ശേഷം ദുഃഖിതനായ ശിവപ്രസാദിന് മനംമാറ്റമുണ്ടാകുകയും ഇസ്ലാമിലേക്ക് വരികയുമായിരുന്നു. 1997ല്‍ ഷാര്‍ജയിലേക്ക് പോയ ശിവപ്രസാദ് 1999ല്‍ മതം മാറി മുഹമ്മദ് മുസ്തഫയായി.

Latest