Connect with us

Gulf

കരവിരുത് വരഞ്ഞ പശ്ചാത്തലം; ഇശലില്‍ ലയിപ്പിച്ച് ഗായകര്‍

Published

|

Last Updated

ദോഹ: ഖത്വറും കേരളവും കായലിന്റെ ഓരങ്ങളില്‍ ചേര്‍ന്നു നില്‍ക്കുന്ന സാംസ്‌കാരികച്ഛായയുടെ പശ്ചാത്തലത്തില്‍ ഇശല്‍ ഗായകര്‍ ഇശ്ഖിന്റെ ശ്രുതിഗീതങ്ങള്‍ പാടിയപ്പോള്‍ സദസ്സ് സംഗീതത്തിലും പ്രകൃതിയിലും ലയിച്ചു. കഴിഞ്ഞ ദിവസം ബര്‍സാന്‍ യൂത്ത് സെന്ററില്‍ നടന്ന ആര്‍ എസ് സി സാഹിത്യോത്സവ് വേദിയുടെ പശ്ചാത്തലാണ് പ്രവാസലോകത്തെ സാംസ്‌കാരിക വേദികളിലെ അപൂര്‍വതയായത്.
ചിത്രകലാരംഗത്ത് ശ്രദ്ധേയനായ കോഴിക്കോട് സ്വദേശി ഫിറോസ് ഹസനാണ് എട്ടു മീറ്റര്‍ നീളവും മൂന്നര മീറ്റര്‍ വീതിയുമുള്ള ക്യാന്‍വാസില്‍ പശ്ചാത്തലം വരഞ്ഞൊരുക്കിയത്. ഖത്വറില്‍ സന്ദര്‍ശത്തിനെത്തിയ അദ്ദേഹം രണ്ടു ദിവസമെടുത്താണ് ഇരുദേശങ്ങളുടെയും പ്രകൃതിയെ ചേര്‍ത്തുവെച്ച് ചിത്രം വരഞ്ഞെടുത്തത്. സുഹൃത്ത് റഈസും സഹായത്തിനുണ്ടായി. ക്യാന്‍വാസിലെ നിറച്ഛായത്തില്‍ വിടര്‍ന്ന പ്രകൃതിയുടെ മനോഹര ദൃശ്യം സാഹിത്യതോത്സവില്‍ അതിഥികളായെത്തിയവരുടെ മനംകവര്‍ന്നു. ഖത്വറിലെ മലയാളി സംഘടനാ പരിപാടികളില്‍ അത്യപൂര്‍വമായാണ് ഇത്തരമൊരു പശ്ചാത്തല ബാനര്‍ തയറാക്കുന്നതെന്ന് ആര്‍ എസ് സി ചെയര്‍മാന്‍ ജലീല്‍ ഇര്‍ഫാനി പറഞ്ഞു.

നോര്‍ത്ത് ഇന്ത്യന്‍ സംഗീതമായ ഖവാലിയും മലയാളത്തില ശ്രുതിമധുരിതമായ പഴയ മദ്ഹ്ഗാനങ്ങളും കോര്‍ത്തിണക്കിയ ഇശല്‍ വിരുന്നും സാഹിത്യോത്സവ് സമാപന സദസ്സിനെ അക്ഷാര്‍ഥത്തില്‍ ആനന്ദത്തിലാക്കി. അവസാന മത്സരയിനമായി നടന്ന ഖവാലിയില്‍ നാലു ടീമുകളാണ് മികച്ച അവതരണം നടത്തിയത്. ശേഷം സംസ്ഥാന സാഹിത്യോത്സവ് പ്രതിഭ മഹ്ഫൂസ് കമാല്‍ നേതൃത്വം നല്‍കിയ ഇശല്‍ വിരുന്ന് മദ്ഹ് കീര്‍ത്തനങ്ങളുടെ ശ്രുതിവൈവിധ്യങ്ങളുടെ ആസ്വാദനം തീര്‍ത്തു.

 

 

 

---- facebook comment plugin here -----

Latest