Eranakulam
നടിയെ ആക്രമിച്ച സംഭവം: അനുബന്ധകുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും
കൊച്ചി: നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചതിന്റെ ഗൂഡാലോചന കേസില്‍ ദിലീപിനെ പ്രതിയാക്കിയുള്ള അനുബന്ധ കുറ്റപത്രം പോലീസ് ഇന്ന് സമര്‍പ്പിച്ചേക്കും. അതേസമയം, കുറ്റപത്രം നാളെ സമര്‍പ്പിക്കുകയുള്ളൂ എന്നും സൂചനയുണ്ട്.
പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചര്ളി തോമസിനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം പോലീസ് ഉപേക്ഷിച്ചേക്കും. രഹസ്യ മൊഴിയില്‍ കുറ്റം സമ്മതിച്ച പ്രതി കോടതിയില്‍ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. കേസില്‍ 11 പേരെ പ്രതികളാക്കിയാണ് പോലീസ് കുറ്റപത്രം കൊടുക്കുന്നത്. ഗൂഡാലോചനകേസില്‍ ദിലീപും പള്‍സര്‍സുനിയും മാത്രമാകും പ്രതികള്‍. പള്‍സര്‍സുനി ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയുമാണ്.
---- facebook comment plugin here -----