Connect with us

Kerala

തിരുവനന്തപുരം സംഘര്‍ഷം; പോലീസിന് വീഴ്ചയുണ്ടായെന്ന് വൈക്കം വിശ്വന്‍

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം സംഘര്‍ഷത്തില്‍ പോലീസിനെ വിമര്‍ശിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും രംഗത്ത്. തിരുവനന്തപുരത്തെ ബി.ജെ.പി സി.പി.ഐ.എം സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസിന് കല്ലെറിഞ്ഞപ്പോള്‍ പോലീസ് നോക്കുകുത്തിയായി നിന്നു. മേയറെ ആക്രമിച്ചവരെ പിടികൂടാനും പൊലീസിന് കഴിഞ്ഞില്ല. ഇതിലെല്ലാം ജാഗ്രതക്കുറവ് വ്യക്തമാണ്. പൊലീസിന്റെ വീഴ്ചകള്‍ പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ഇടതുമുന്നണിയില്‍ ഏതെങ്കിലും തരത്തിലുള്ള മേധാവിത്വം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. മുന്നണിയില്‍ വലിപ്പച്ചെറുപ്പമില്ല. മന്ത്രിമാരില്ലാത്ത ഘടകകക്ഷികളും എല്‍.ഡി.എഫിലുണ്ട്. സിപിഐഎംസിപിഐ തര്‍ക്കം അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി. അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്തുണ്ടായ ബി.ജെ.പിസി.പി.ഐ.എം സംഘര്‍ഷത്തില്‍ പൊലീസിന് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍, ആക്ഷേപത്തില്‍ മറുപടി പറയാനില്ലെന്നായിരുന്നു ഡി.ജി.പിയുടെ പ്രതികരണം. അതേസമയം നിരപരാധികളെ അറസ്റ്റ് ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ബി.ജെ.പി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഇന്നലെ പോലീസ് കാവല്‍ നില്‍ക്കെയാണ് ബി.ജെ.പിക്കാര്‍ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് നേതാക്കള്‍ ആരോപിച്ചു. പോലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും കുറ്റപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഓഫീസ് സന്ദര്‍ശിച്ചശേഷം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റ പ്രതികരണം.

---- facebook comment plugin here -----

Latest