Idukki
കൊട്ടക്കമ്പൂരിലെ ജോയ്സ് ജോര്‍ജ് എംപിയുടെ കൈയേറ്റം തിരിച്ചുപിടിച്ചു
ദേവികുളം: ഇടുക്കി വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂരില്‍ ജോയ്സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും കൈവശം വെച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. 24 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശമാണ് ദേവികുളം സബ്കലക്ടര്‍ റദ്ദാക്കിയത്.
ജോയ്സ് ജോര്‍ജ് എംപിയുടെ പിതാവ് പാലിയത്ത് ജോര്‍ജ് ആദിവാസികളില്‍ നിന്ന് കൈവശപ്പെടുത്തുകയും പിന്നീട് മക്കളുടേയും മരുമക്കളുടേയും അധീനത്തിലാക്കുകയും ചെയ്ത ഭൂമിയാണ് തിരിച്ചുപിടിച്ചത്. ബ്ലോക്ക് നമ്പര്‍ അന്പത്തെട്ടിലുള്ള ഈ ഭൂമി കൈവശപ്പെടുത്താന്‍ വ്യാജരേഖകള്‍ ചമച്ചുവെന്ന് സബ്കലക്ടറുടെ പരിശോധനയില്‍ കണ്ടെത്തി.
---- facebook comment plugin here -----