Connect with us

National

ജെഎന്‍യുവില്‍ ബിരിയാണി പാചകം ചെയ്തതിന് വിദ്യാര്‍ഥിക്ക് പിഴ

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി ജെഎന്‍യുവില്‍ ബിരിയാണി പാചകം ചെയ്തതിന് വിദ്യാര്‍ഥിക്ക് പിഴ. എം എ വിദ്യാര്‍ഥി അമീര്‍ മാലിക്കിനാണ് 6000 രൂപ പിഴ ചുമത്തിയത്.

2017 ജൂണ്‍ 27നാണ് സംഭവം. വൈസ് ചാന്‍സിലര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയാണ് അമീര്‍ ബിരിയാണി പാചകം ചെയ്തത്. തുടര്‍ന്ന് മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം ബിരിയാണി കഴിക്കുകയും ചെയ്തിരുന്നു.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കടുതല്‍ കടുത്ത നടപടിയുണ്ടാകുമെന്നും വൈസ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കുന്നു.