Connect with us

Kerala

ജയിലുകള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതാകണം: പിണറായി വിജയന്‍

Published

|

Last Updated

തിരുവനന്തപുരം: പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാകണം ജയിലുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയിലുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ജയിലുകളില്‍ ഉള്‍ക്കൊളളാന്‍ സാധിക്കാത്ത വിധം തടവുകാരുണ്ട്. ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യം ഏര്‍പ്പെടുത്തണം. സിസിടിവികള്‍ പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പുവരുത്തണം. കാലത്തിനൊത്ത മാറ്റം ജയിലുകളില്‍ വന്നിട്ടില്ല. അയ്യായിരത്തോളം വിചാരണ തടവുകാര്‍ ഉണ്ടെന്നാണ് കണക്ക്. ഉദ്യോഗസ്ഥര്‍ ജയില്‍ ചട്ടങ്ങള്‍ മനസ്സിലാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജാഗ്രതകാണിക്കണം.

ഒരുതരത്തിലുളള അഴിമതിയും ജയിലുകളില്‍ ഉണ്ടാവാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest