Gulf
ഹജ്ജിന് തുടക്കമായി: പുണ്യ സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി
അറഫ/മിന/മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇരുപത് ലക്ഷം ഹാജിമാര്‍ പുണ്യ ഭൂമിയിലെത്തിയതോടെ ഹജ്ജിന്റെ സുപ്രധാന ചടങ്ങുകള്‍ നടക്കുന്ന മിന, മുസ്തലിഫ, ജംറ, അറഫ, എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി.
പുണ്യ സ്ഥലങ്ങളില്‍ സൌദി റോയല്‍ എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററുകള്‍ മുഴുവന്‍ സമയവും നിരീക്ഷണമുണ്ടാകും. കഴിഞ്ഞ ദിവസം കിങ് ഫഹദ് എയര്‍ ബേസിന്റെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ ഷുറൈമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തി.
---- facebook comment plugin here -----