Connect with us

Ongoing News

പാക്കിസ്ഥാന്‍ യുവ ക്രിക്കറ്റ് താരം അഹ്മദ് സുബൈര്‍ മരിച്ചു

Published

|

Last Updated

കറാച്ചി: പ്രാദേശിക ക്ലബ്ബ് മത്സരത്തിനിടെയില്‍ പന്ത് തലയില്‍ കൊണ്ട് പാക്കിസ്ഥാന്‍ യുവ ക്രിക്കറ്റ് താരം അഹ്മദ് സുബൈര്‍ മരിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തിന്റെ (പിസിബി) മരണം സ്ഥിരീകരിച്ചു.

ക്രിക്കറ്റ് മത്സരത്തില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന കാര്യം വീണ്ടും ഓര്‍മിപ്പിക്കുകയാണ് സുബൈര്‍ അഹമ്മദിന്റെ ദാരുണമായ മരണം. മത്സരത്തില്‍ എപ്പോഴും ഹെല്‍മറ്റ് ഉപയോഗിക്കുക. സുബൈറിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പിസിബി പറഞ്ഞു. ഖ്വാട്ട ബിയേഴ്‌സിന്റെ എ ടീമില്‍ നാല് ട്വന്റി20 മല്‍സരം കളിച്ചിട്ടുണ്ട് സുബൈര്‍.

കഴിഞ്ഞദിവസം ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും പന്ത് കൊണ്ട് പരുക്ക് പറ്റിയിരുന്നു. പരിശീലന മല്‍സരത്തിനിടെയാണ് വാര്‍ണറുടെ കഴുത്തിന് പേസര്‍ ജോഷ് ഹസല്‍വുഡിന്റെ പന്ത് കൊണ്ടത്. വാര്‍ണര്‍ ഇപ്പോള്‍ ചികിത്സയില്‍കഴിയുകയാണ്.

ഓസ്‌ട്രേലിയന്‍ താരം ഫിലിപ്പ് ഹ്യൂസും ഇതേ രീതിയിലാണ് മരിച്ചത്. 2014 നവംബര്‍ 25നാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ക്രിക്കറ്റ് പ്രേമികളെ കണ്ണീരിലാഴ്ത്തി ഹ്യൂസ് വിടവാങ്ങിയത്.