Connect with us

National

ഗംഗയില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 50,000 രൂപ പിഴ

Published

|

Last Updated

ന്യൂഡല്‍ഹി: ഗംഗാനദിതീരത്ത് മാലിന്യം നിക്ഷേപിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. നദീ തീരത്തിന് 500 മീറ്റര്‍ പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നതാണ് ട്രൈബ്യൂണല്‍ നിരോധിച്ചത്. ഗംഗാ തീരത്ത് ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ മുതല്‍ ഉത്തര്‍ പ്രദേശിലെ ഉന്നാവോ വരെയുള്ള മേഖലയില്‍ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നത് കുറ്റകൃത്യമാണെന്നും നിരോധനം ലംഘിച്ചാല്‍ 50,000 രൂപ വരെ പിഴ ഈടാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹരിദ്വാര്‍ മുതല്‍ ഉന്നാവോ വരെയുള്ള മേഖലയില്‍ നദിയില്‍ നിന്ന് 100 മീറ്റര്‍ വരെ സീറോ ഡെവലപ്‌മെന്റ് സോണാണെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

ഗംഗയിലും അനുബന്ധ നദികളിലും മതാചാര പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് കൃത്യമായ മാര്‍ഗരേഖ നിര്‍മക്കണമെന്ന് ഉത്തരഖണ്ഡ്, ഉത്തര്‍ പ്രദേശ് സര്‍ക്കാറുകളോട് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു