Connect with us

Eranakulam

എസ്.ബി.ഐയില്‍ എസ്.ബി.ടി എംപ്ലോയീസ് യൂണിയന് പ്രവര്‍ത്തിക്കാം

Published

|

Last Updated

കൊച്ചി: എസ്.ബി.ഐയില്‍ എസ്.ബി.ടി എംപ്ലോയീസ് യൂണിയന് പ്രവര്‍ത്തിക്കാം. ഹൈക്കോടതിയാണ് എസ്.ബി.ടി.ഇ.യുവിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. ജീവനക്കാര്‍ക്ക് യൂണിയനില്‍ തുടരാമെന്ന സര്‍ക്കുലര്‍ രണ്ടാഴ്ചയ്ക്കകം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

യൂനിയനില്‍ ആര്‍ക്കും അംഗമാകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എസ്.ബി.ഐയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് എസ്.ബി.ടിയിലെ പ്രബല യൂണിയനായിരുന്ന എസ്.ബി.ടി.ഇ.യുവാണ് ഹൈക്കോടതിയെ സമീപിച്ചത്.

Latest