Connect with us

Gulf

ഓട്ടിസം ബോധവത്കരണത്തിനായി ബൈക്കമില്‍ ഉലകം ചുറ്റാന്‍ ജാസിം

Published

|

Last Updated

ദോഹ: ഓട്ടിസം ബോധവത്കരണവുമായി ദോഹയിലെ ബൈക്ക് സവാരി പ്രിയര്‍ ലോകം ചുറ്റുന്നു. ജാസിം അല്‍ മആദീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓട്ടിസം ബോധവത്കണത്തിന്‌യി തുക സമാഹരിക്കുക എന്ന ദൗത്യവുമായി ഉലക സഞ്ചാരം നടത്തുന്നത്. ഏഷ്യ, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നീ മൂന്ന് ഭൂഗണ്ഡങ്ങളിലെ രാജ്യങ്ങളിലാണ് ഇവര്‍ ബൈക്കില്‍ സഞ്ചരിക്കുക. വേള്‍ഡ് ഓട്ടിസം റൈഡ് എന്ന പേരിലുള്ള ദൗത്യത്തിന്റെ ഭാഗമായി 28,000 കിലോമീറ്ററാണ് ബൈക്കില്‍ സഞ്ചരിക്കുക.

കഴിഞ്ഞ ദിവസം ബൈക്ക് സഞ്ചാരികള്‍ക്ക് ഖത്വര്‍ ഫൗണ്ടേഷന്റെ ഭാഗമായ റിനാദ് അക്കാദമിയില്‍ സ്വീകരണം നല്‍കി. ഓട്ടിസം ഒരു പ്രധാന പ്രശ്‌നമായി കാണുന്നുവെന്നും പുത്തില്‍ ഒമ്പത് കുടുംബങ്ങള്‍ക്കും എങ്ങനെയാണ് ഓട്ടിസത്തെ പ്രതിരോധിക്കുകയും അതിജയിക്കുകയും ചെയ്യുകയെന്ന് അറിയില്ലെന്നും ജാസം അല്‍ മആദീദ് പറഞ്ഞു. അധികപേരും ഓട്ടിസത്തെ ഒരു രോഗമായാണ് കാണുന്നത്. ശ്രദ്ധേയമായ പിചരണത്തിലൂടെ മാറ്റിയെടുക്കാവുന്ന അവസ്ഥയാണിത്. ഖത്വറിന്റെ ഓട്ടിസം അംബാസിഡര്‍ എന്ന നിലയിലാണ് ലോകസഞ്ചാരത്തിനിറങ്ങുന്നത്. ഒന്നാമതായി ഇരകളെ സഹായിക്കാനാകുമെന്നാണ് വിശ്വസിക്കുന്നത്. മറ്റുള്ളവരോട് സഹായം ചോദിക്കാന്‍ പോലും കഴിയാത്ത അവരെ നാം സഹായിക്കേണ്ടതുണ്ട്. ഓട്ടിസത്തെക്കുറിച്ച് സമൂഹത്തില്‍ വലിയ തോതില്‍ അവബോധവും സൃഷ്്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കായി പ്രത്യേകം തയാറാക്കിയ ബൈക്കിലാണ് സംഘം യാത്രയാകുന്നത്. 26 രാജ്യങ്ങള്‍ സഞ്ചരിക്കുന്നതിനുള്ള തയാറെടുപ്പുകളും സൗകര്യങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 

Latest