Connect with us

Kasargod

കാസര്‍കോടിന്റെ സമാധാനം തകര്‍ക്കാന്‍ അനുവദിക്കരുത്: എസ് വൈ എസ്

Published

|

Last Updated

കാസര്‍കോട്: പരസ്പര ഐക്യത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന കാസറഗോഡിനെ ഭീതിയിലാഴ്ത്തുന്ന ഇടപെടലുകള്‍ നടത്തുന്നവരെ കരുതിയിരിക്കണമെന്നും അത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും എസ് വൈ എസ് ഉദുമസോണ്‍ കമ്മറ്റി അഭിപ്രായപ്പെട്ടു. ചൂരിയിലെ മദ്‌റസ അധ്യാപകനെ അര്‍ധരാത്രി നിഷ്ടൂരമായി കൊലപ്പെടുത്തിയത് അത്യന്തം നീചവും പൈശാചികവുമാണെന്നും അക്രമികള്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അഭിപ്രായപ്പെട്ടു.

കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുബത്തിന് സാമ്പത്തിക സഹായമായി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ അനുവദിക്കണമെന്നും എസ് വൈ എസ് ഉദുമസോണ്‍ കമ്മിറ്റി അവശ്യപ്പെട്ടു
പ്രസിഡന്റ്് ബി കെ അഹമ്മദ് മുസ്‌ലിയാര്‍ കുണിയ, ജനറല്‍ സെക്രട്ടറി ആബിദ് സഖാഫി മൗവ്വല്‍, ഭാരവാഹികളായ മൊയ്തിന്‍ പനേര, അബ്ദുല്‍ സലാം ചെമ്പരിക്ക, മഹ്മൂദ് ജിലാനി ബാഖവി, ഖാലിദ് പുത്തിരിയടുക്കം, ബി എ ശാഫി കുണിയ, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ബി.എം എ മജിദ് മൗവ്വല്‍, അബ്ദു റഹ്മാന്‍ ബാഖവി കുണിയ, ഫൈസല്‍ മാസ്റ്റര്‍ ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു