Connect with us

Gulf

ഗതാഗത വാരം കാമ്പയിന് ജിദ്ദയില്‍ ഗവര്‍ണര്‍ പ്രിന്‍സ് മിഷാല്‍ ബിന്‍ മാജിദ് തുടക്കം കുറിച്ചു

Published

|

Last Updated

ദമ്മാം: മുപ്പത്തി രണ്ടാമത് ഗള്‍ഫ് ഗതാഗത വാരം കാമ്പയിന് ജിദ്ദയില്‍ ഗവര്‍ണര്‍ പ്രിന്‍സ് മിഷാല്‍ ബിന്‍ മാജിദ് തുടക്കം കുറിച്ചു. വാഹനമോടിക്കുന്നവര്‍ക്കിടയില്‍ റോഡ് സുരക്ഷ, ഗതാഗത നിയമ ബോധവല്‍കരണം എന്നിവ ലക്ഷ്യം വെച്ചാണ് കാമ്പയിന്‍. “ജീവിതം സൂക്ഷിപ്പു സ്വത്താണ്” (ഹയാതക് അമാന) എന്നതാണ് ഈ വര്‍ഷത്തെ പ്രചാരണ വാക്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മറ്റു ഗള്‍ഫ് നാടുകളിലേക്കും പ്രചാരണം വ്യാപിപ്പിക്കും. സഊദി റെഡ് ക്രസന്റ്, സിവില്‍ ഡിഫന്‍സ്, ആരോഗ്യവിദ്യാഭ്യാസ മന്ത്രാലയങ്ങള്‍, സാസോ, സഊദി ഇലക്ള്‍ട്രിസിറ്റി കമ്പനി, നജ്മ്(വാഹനാപകട സര്‍വേ കമ്പനി), മറ്റു സുരക്ഷാ ഏജന്‍സികള്‍ എന്നിവര്‍ കാമ്പയിനില്‍ പങ്കാളികളാകും. സ്വദേശികളിലും വിദേശികളിലും വാഹനാപകടത്തിനെതിരെയുള്ള ബോധ വല്‍കരണം ശക്തമാക്കുമെന്ന് പ്രിന്‍സ് മിശാല്‍ പറഞ്ഞു.

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. റോഡില്‍ നിന്ന് മൊബൈല്‍ നിര്‍മാര്‍ജ്ജനം ചെയ്യുക എന്നതായിരിക്കണം റോഡപകടങ്ങള്‍ക്കെതിരെയുള്ള ആദ്യ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് ബെല്‍റ്റ് ഉപയോഗത്തെക്കുറിച്ചും അദ്ദേഹം ഉണര്‍ത്തി. ഗള്‍ഫ് ഗതാഗത വാരം ഉദ്ഘാടനത്തിന് ശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പയിനിന്റെ ഭാഗമായി റോഡപകടങ്ങളില്‍ നിന്ന് പരുക്കേറ്റ് കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു.സുരക്ഷ കണക്കിലെടുത്ത് ഗതാഗത വകുപ്പിന്റെ കാമ്പയിനിനെ അവര്‍ അഭിനന്ദിച്ചതായും അദ്ദേഹം അറിയിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ആഭിമുഖ്യത്തില്‍ ഗതാഗത നിയമങ്ങളും സുരക്ഷാ മാര്‍ഗങ്ങളും പ്രദര്‍ശിപ്പിച്ച സ്റ്റാളുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കാമ്പയിന്‍ കൊണ്ടുവന്ന ജിദ്ദ ട്രാഫിക് പോലീസ് മേധാവി ബ്രിഗേഡിയന്‍ സല്‍മാന്‍ അല്‍ സക്ള്‍റിയെ അദ്ദേഹം അഭിനന്ദിച്ചു.

Latest