International
ഏഴ് ഗ്രഹങ്ങള്‍ വലംവെക്കുന്ന നക്ഷത്രവുമായി പുതിയ സൗരയുഥം നാസ കണ്ടെത്തി

വാഷിംഗ്ടണ്‍: സൗരയുഥത്തിന് സമാനമായി ഒരു നക്ഷത്രത്തെ വലംവെക്കുന്ന ഏഴ് ഗ്രഹങ്ങളെ നാസ കണ്ടെത്തി. ഇതില്‍ മൂന്നെണ്ണത്തിലെങ്കിലും ജീവന് അനുകൂലമായ ഘടകങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. നാസയുടെ സ്പ്റ്റ്‌സര്‍ ദൂരദര്‍ശിനിയാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.
ഭൂമിയില്‍ നിന്ന് 40 പ്രകാശവര്‍ഷത്തിന് അപ്പുറമാണ് സൗരയുഥത്തിന് സമാനമായ രീതിയില്‍ ഒരു നക്ഷത്രത്തെ കറങ്ങുന്ന ഗ്രഹങ്ങള്‍ കണ്ടെത്തിയത്. ട്രാപിസ്റ്റ് വണ്‍ എന്ന് പേരിട്ടിരിക്കുന്ന നക്ഷത്രത്തിന് ചുറ്റം ഏഴ് ഗ്രഹങ്ങളാണ് ഭ്രമണം ചെയ്യുന്നത്.
വലിപ്പത്തിലുള്ള കുറവും തണുപ്പുമാണ് സൂര്യനെ അപേക്ഷിച്ച് ഈ ചെറിയ നക്ഷത്തിന്റെ പ്രത്യേകത. കറങ്ങുന്ന മൂന്ന് ഗ്രഹങ്ങളില്‍ ജലാംശം ഉള്‍പ്പെടെ ജീവന് സഹായകമാവുന്ന സാഹചര്യങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. വാസയോഗ്യമായ മേഖല എന്ന ഗണത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ജീവന്‍ ഇല്ലെങ്കിലും പിന്നീട് അതുണ്ടാകാനുള്ള സാധ്യത സജീവമായി നില്‍ക്കുന്നു എന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ നീരീക്ഷണം.