Connect with us

International

അഭയാര്‍ഥികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പുതിയ ഉത്തരവുമായി യു എസ് അധികൃതര്‍

Published

|

Last Updated

വാഷിംഗ്ടണ്‍: അഭയാര്‍ഥികളെ ആട്ടിപ്പുറത്താക്കാന്‍ പുതിയ നിയമനടപടിക്ക് അമേരിക്ക ഒരുങ്ങുന്നു. നാടുകടത്തല്‍ വേഗത്തിലാക്കുന്നത് ലക്ഷ്യംവെച്ച് ട്രംപിന്റെ നിര്‍ദേശപ്രകാരം ആഭ്യന്തര സുരക്ഷാ വിഭാഗമാണ് പുതിയ കുടിയേറ്റവിരുദ്ധ നടപടിക്ക് ശ്രമം നടത്തുന്നത്. കോടതിയുടെ വിലക്കുകള്‍ മറിടകടക്കാന്‍ പ്രാപ്തമായ രീതിയിലാകും പുതിയ നിയമവുമായി അധികൃതര്‍ രംഗത്തെത്തുക.
രാജ്യത്തേക്ക് അഭയം തേടിയെത്തുന്നവരില്‍ ആര്‍ക്കൊക്കെ അഭയം നല്‍കണമെന്ന് വിശദീകരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കാനാണ് അധികൃതര്‍ ശ്രമം നടത്തുന്നത്. സിറിയ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ വിലക്കാന്‍ വേണ്ടിയുള്ള പുതിയ തന്ത്രമാണ് ട്രംപ് ഭരണകൂടം നടത്തുന്നത് എന്ന സൂചനയാണിതെന്ന് മനുഷ്യവകാശ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.
ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള നിര്‍ദേശം നല്‍കിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദ ഉത്തരവുകള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായ പശ്ചാത്തലത്തിലാണ് പുതിയ നടപടി. മുസ്‌ലികള്‍ക്കുള്ള യാത്രാ നിരോധത്തിന് ഫെഡറല്‍ കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.
കോടതിയുടെ വിലക്ക് മറികടക്കാന്‍ പുതിയ നടപടി ക്രമങ്ങള്‍ കൊണ്ടുവരുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Latest