Connect with us

Kozhikode

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

Published

|

Last Updated

താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുതുപ്പാടി ആനോറമ്മല്‍ അജയന്‍(38) കണ്ണോത്ത് കുറുവങ്ങാട് അയ്യൂബ് എന്നിവരെയാണ് താമരശ്ശേരി എസ് ഐ സായൂജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 31 ന് രാത്രിയിലായിരുന്നു സംഭവം. കാലിന് പരുക്കേറ്റ് ചികിത്സ തേടിയെത്തിയ അജയനും കൂടെയുണ്ടായിരുന്ന അയ്യൂബ്, ഉനൈസ് എന്നിവരും നേഴ്‌സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഖത്തറിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച അജയനെ അഡി. എസ് ഐ. കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഡി വൈ എസ് പി യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സുരേഷ്, രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഹരിദാസന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

---- facebook comment plugin here -----

Latest