National
കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിന്റെ സൂത്രധാരന്‍ നേപ്പാളില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിന്റെ സൂത്രധാരനും ഐഎസ്ഐ ഏജന്റുമായ ശംസുല്‍ ഹുദാ നേപ്പാളില്‍ അറസ്റ്റിലായി. ദുബൈയില്‍ നിന്നെത്തിയ അദ്ദേഹത്തെ നേപ്പാള്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് എന്‍ഐഎ സ്ഥിരീകരിച്ചു.
അടുത്തിടെയുണ്ടായ മൂന്ന് പ്രധാന ട്രെയിന്‍ അപകടങ്ങളുടെ അന്വേഷണത്തില്‍ നിര്‍ണായ വഴിത്തിരിവാണ് ഹുദയുടെ അറസ്റ്റെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഇന്‍ഡോര്‍-പാട്ന എക്പ്രസ് അപകടത്തിലും ഈസ്റ്റ് ചമ്പാരന്‍ അട്ടമറി ശ്രമത്തിലും ഐഎസ്എയുടെ പങ്ക് അന്വേണ ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്‍ഡോര്‍-പാറ്റ്ന എക്സ്പ്രസിന്റെ 14 ബോഗികള്‍ പാളം തെറ്റി 150 പേര് കൊല്ലപ്പെട്ടിരുന്നു. അപകടവുമായി ബന്ധപ്പെട്ട് മൂന്നുപേരെ നേരത്തെ ബീഹാര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഏകോപിപ്പിച്ചത് ശംസുല്‍ ഹുദയാണെന്ന് എന്‍എഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.