Gulf
ഇന്ത്യന്‍ റിപ്പബ്ലിക് ആഘോഷത്തിന് സഊദി രാജാവ് ആശംസയറിയിച്ചു
ദമ്മാം: റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഇന്ത്യക്ക് ഇരു ഹറമുകളുടെ സംരക്ഷകനും സഊദി ഭരണാധികാരിയുമായ സല്മാന് അബ്ദുല്‍ അസീസ് അല്‍ സഊദ് ആശംസ നേര്‍ന്നു. ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെ ഫോണില്‍ വിളിച്ചാണ് ആശംസയറിയിച്ചത്. ഇന്ത്യയുടെ പുരോഗതിയിലും അഭിവൃദ്ധിയിലും സന്തോഷം പ്രകടിപ്പിക്കുന്നതായും സഊദി സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണ അറിയിക്കുന്നതായും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. സഊദി അഭ്യന്തര മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് നായിഫ് അബ്ദുല്‍ അസീസ് ആലു സഊദും പ്രണബ് മുഖര്‍ജിയെ ആശംസയറിയിച്ചു.
---- facebook comment plugin here -----