Connect with us

National

കരസേനാ ജവാന്‍മാര്‍ക്ക് ആധുനിക ഹെല്‍മറ്റ് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി: കരസേനാ ജവാന്‍ന്മാര്‍ക്ക് ലോകോത്തര നിലവാരമള്ള അത്യാധുനിക ഹെല്‍മെറ്റ് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. സൈനിക ഓപറേഷന്‍ സമയത്ത് ഒഴിച്ചുകൂടാനാവാത്ത ഹെല്‍മറ്റുകളുടെ ഗുണമേന്മ വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാണ്‍പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എംകെയു ഇന്‍ഡസ്ട്രീസ് എന്ന ഇന്ത്യന്‍ കമ്പനിയുമായാണ് പ്രതിരോധ വകുപ്പ് കരാറിലെത്തിയത്. 170 മുതല്‍ 180 കോടി വരെ ചെലവില്‍ 1.58 ലക്ഷം ഹെല്‍മറ്റുകളാണ് കമ്പനി നിര്‍മ്മിക്കുക. നിര്‍മാണം ഉടന്‍ ആരംഭിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ഹെല്‍മറ്റുകളും സേനക്ക് കൈമാറും. രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് സൈന്യം ഹെല്‍മറ്റ് വന്‍തോതില്‍ വാങ്ങുന്നത്.

ലോകമെമ്പാടുമുള്ള സായുധസേനകള്‍ക്ക് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും ഹെല്‍മറ്റുകളും നിര്‍മിച്ച് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയാണ് എംകെയു ഇന്‍ഡസ്ട്രീസ്. 9 എംഎം ബുള്ളറ്റിന്റെ ആഘാതം വഹിക്കാന്‍ ശേഷിയുള്ള തരത്തിലാണ് പുതിയ ഹെല്‍മറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തെ പ്രമുഖ സായുധസേനകള്‍ക്ക് ഇത്തരത്തിലുള്ള ഹെല്‍മറ്റുകളാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

Latest