Connect with us

Gulf

കുവൈത്തിൽ വൻ മദ്യശേഖരവുമായി ഇന്ത്യക്കാരൻ പിടിയിൽ

Published

|

Last Updated

കുവൈത്ത് സിറ്റി: 1190 കുപ്പി ലോക്കൽ നിർമ്മിത മദ്യവുമായി ഇന്ത്യക്കാരനെ ഫർ വാനിയ പോലീസ് അറസ്റ്റ് ചെയ്തു. , ആഭ്യന്തര സുരക്ഷാ വിഭാഗം സെക്യൂരിറ്റി കേംപയിന്റെ ഭാഗമായി നടത്തുന്ന വാഹന പരിശോധനക്കിടയിലാണ് മദ്യവുമായി എത്തിയ ബസ്സ് ഡ്രൈവറായ ഇന്ത്യക്കാരനെ പിടികൂടിയത്.
പോലീസ്, തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ പ്രതിയിൽ നിന്നുണ്ടായ അസാധാരണ പ്രതികരണമാണ് ബസ്സ് പരിശോധിക്കാൻ ഇടയാക്കിയതും,തുടർന്ന് വലിയ മദ്യ ശേഖരം പിടികൂടിയതും. പോലീസ് വ്യക്തമാക്കി.

മദ്യ നിർമ്മാണ കേന്ദ്രവും, ഉത്പാദന വിപണന സഹായികളെയും കണ്ടെത്താനായി കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ ക്രിമിനൽ അന്വേഷണ വിഭാഗത്തിലേക്ക് കൈമാറി.

---- facebook comment plugin here -----

Latest