Gulf
തീവ്രവാദി ഭീഷണി; കുവൈത്തിൽ സുരക്ഷ ശക്തമാക്കി
കുവൈത്ത് സിറ്റി; തീവ്രവാദി അക്രമ ഭീഷണി മുന്നറിയിപ്പിനെ തുടർന്ന് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെയും , ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെയും കമാന്റർമാരുടെയും ഓഫീസുകളുടെയും സുരക്ഷ വർദ്ധിപ്പിച്ചതായി ആഭ്യന്തര സുരക്ഷാ വൃത്തങ്ങളെ ഉദ്ദരിച്ച് കൊണ്ട് വാർത്താ ഏജൻസി റിപ്പോർട് ചെയ്തു.
ലഷ്കർ ഭീകരർ ചില പ്രത്യേക ഓഫിസുകൾ ലക്ഷ്യമാക്കി കുവൈറ്റിലേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പനുസരിച്ചാണ് സുരക്ഷാ ശക്തമാക്കിയത്. ഭീഷണി നേരിടുന്ന ഓഫീസുകൾക്കും വ്യക്തികൾക്കും ഹൈലെവൽ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്, സംശയാസ്പദമായ എന്ത് നീക്കങ്ങൾ കണ്ടാലും ഉടൻ പ്രതികരിക്കാൻ നിർദ്ദേശം നൽകപ്പെട്ട ആയുധ സജ്ജരായ ഫോഴ്സിനെ അവിടങ്ങളിൽ നിയമിച്ചതായും റിപ്പോർട് പറയുന്നു.
സ്വദേശികളും വിദേശികളും സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും, തങ്ങളുടെ തിരിച്ചറിയൽ രേഖകൾ എല്ലായ്പ്പോഴും കൈവശം വെക്കണമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകി.




