Gulf
കനത്ത മൂടൽ മഞ്ഞ് : കുവൈത്ത് വിമാനത്താവളം മണിക്കൂറുകൾ അടച്ചിട്ടു


അതോടെ, കാലത്ത് ഇറങ്ങേണ്ടിയിരുന്ന 14 വിമാനങ്ങൾ വഴി തിരിച്ച് , ദമ്മാം, ദോഹ, മനാമ എന്നിവിടങ്ങൾക്കു അയച്ചു. 7 മണിയോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായതായി DGCA വക്താവ് മൻസൂർ അൽ-ഹാഷിമി ഔദ്യോഗിക വാർത്താ ഏജൻസി KUNA യോട് പറഞ്ഞു.
അതിനിടെ, കാലത്ത്അനുഭവപ്പെട്ട കനത്ത മൂടൽ മഞ്ഞിൽ വലിയ തോതിൽ ട്രാഫിക് ബ്ലോക്കുകളും നിരവധി റോഡ് അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. . മണിക്കൂറുകൾ വൈകിയാണ് ജീവനക്കാർ ഓഫീസുകളിൽ എത്തിയത്.
---- facebook comment plugin here -----