Ongoing News
ദാവൂദ് ഇബ്രാഹീമിന്റെ 15000 കോടി രൂപയുടെ സ്വത്തുക്കള്‍ യുഎഇ കണ്ടുകെട്ടി

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ 15000 കോടി രൂപയുടെ സ്വത്തുക്കുള്‍ യുഎഇ ഗവണ്‍മെന്റ് കണ്ടുകെട്ടി. ദാവൂദിന്റെ യുഎഇയിലുള്ള സ്വത്തുക്കളും ഹോട്ടലുകളും വിവിധ കമ്പനികളിലെ ഓഹരികളുമാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. ഇന്ത്യയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടെത്തുന്നതിന് യുഎഇ സര്‍ക്കാര്‍ അടുത്തിടെയാണ് അന്വേഷണം തുടങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കഴിഞ്ഞ വര്‍ഷം യുഎഇ സന്ദര്‍ശിച്ചപ്പോള്‍ ദാവൂദിന്റെ സ്വത്തുക്കളുടെ പട്ടിക കൈമാറിയിരുന്നു. ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ യുഎഇ ഗവണ്‍മെന്റിനോട് പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ദുബൈക്ക് പുറമെ ഇന്ത്യ, മൊറോക്കോ, സ്‌പെയിന്‍, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, സൈപ്രസ്, തുര്‍ക്കി, പാക്കിസ്ഥാന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലും ദാവൂദിന് കോടികളുടെ സ്വത്തുക്കളുണ്ട്.