Connect with us

Malappuram

റേഷന്‍ മുന്‍ഗണനാ ലിസ്റ്റ് പരിശോധന തുടങ്ങി

Published

|

Last Updated

പെരിന്തല്‍മണ്ണ: യഥാര്‍ഥ വിവരം മറച്ച് ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരം റേഷന്‍ ഗുണഭോക്താക്കളായി പ്രയോറിറ്റി ലിസ്റ്റില്‍ ഇടം പിടിച്ചവരെ കണ്ടെത്താന്‍ പരിശോധന ആരംഭിച്ചു.
ആലിപ്പറമ്പ്, മേലാറ്റൂര്‍, കീഴാറ്റൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഇത്തരക്കാരെ കണ്ടുപിടിക്കാന്‍ പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനടത്തിയതില്‍ പത്തോളം കുടുംബങ്ങള്‍ അനര്‍ഹരായിട്ടും കള്ള സത്യവാങ്ങ്മൂലം നല്‍കിയതാണെന്ന് കണ്ടെത്തി. മാത്രമല്ല നവംബര്‍ മാസത്തിലെ റേഷന്‍ ധാന്യങ്ങളും ഇവര്‍ വാങ്ങിയിട്ടുണ്ട്. പൊതുജനങളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും കിട്ടിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം.

വീടിന്റെ വിസ്തീര്‍ണം 1,000 ചതുരശ്ര അടിയില്‍ കൂടുതല്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമി, സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി, ആദായനികുതി അടവാക്കുന്ന കുടുംബം, സര്‍വീസ് പെന്‍ഷന്‍ തുടങ്ങി ആനുകൂല്യം വാങ്ങുന്ന കുടുംബം, കാല്‍ ലക്ഷത്തിലേറെ കുടുംബവരുമാനം എന്നിവര്‍ ലിസ്റ്റില്‍പ്പെട്ടിട്ടുണ്ടങ്കില്‍ സ്വമേധയാ ലിസ്റ്റില്‍ നിന്നും പുറത്ത് പോകെണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് റേഷന്‍ കടകള്‍, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷിക്കാം. അര്‍ഹതയില്ലാത്തവര്‍ റേഷന്‍ കൈപ്പറ്റുന്നത് കണ്ടത്തിയാല്‍ നിയമ നടപടി ഉണ്ടാകുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Latest