Connect with us

Gulf

ലോകത്തെ പ്രബല നേതാക്കളില്‍ പ്രസിഡന്റ് ശൈഖ് ഖലീഫയും

Published

|

Last Updated

ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍

ദുബൈ: ഫോബ്‌സ് മാസിക തയ്യാറാക്കിയ ഈ വര്‍ഷത്തെ ഏറ്റവും ശക്തരായ ലോക നേതാക്കളുടെ പട്ടികയില്‍ യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും. ഇരു വിശുദ്ധ ഗേഹങ്ങളുടെ പരിപാലകന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ആണ് ജി സി സിയില്‍ മുന്നിലുള്ളത്.

പട്ടികയില്‍ 16-ാം സ്ഥാനത്താണ് സഊദി രാജാവ്. ശൈഖ് ഖലീഫ 39-ാം സ്ഥാനത്താണ്. യു എ ഇയിലെ ഏറ്റവും ധനിക എമിറേറ്റ് എന്നറിയപ്പെടുന്ന അബുദാബിയുടെ ഭരണാധികാരികൂടിയായ ശൈഖ് ഖലീഫ ലോകത്തിലെ മികച്ച ഭരണാധികാരി കൂടിയാണ്. പ്രതിവര്‍ഷം 9,780 കോടി ബാരല്‍ ക്രൂഡോയില്‍ ഉത്പാദനം അബുദാബിക്കുണ്ട്. ലോകത്തെ ഏറ്റവും മൂലധനമുള്ള അബുദാബിയുടെ ആസ്തി 290,000 കോടി ദിര്‍ഹമാണ്.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന രാജ്യത്തിന് അപ്രതീക്ഷിതമായി ചില അത്യാഹിതങ്ങള്‍ സംഭവിച്ചിരുന്നു. തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തെ ശക്തനായ ഭരണാധികാരിയായി റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ മൂന്നാം സ്ഥാനം നില നിര്‍ത്തിയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഈ വര്‍ഷം 48-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 72-ാം സ്ഥാനത്തുണ്ടായിരുന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഈ വര്‍ഷം പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

ഈ വര്‍ഷം 11 പേര്‍ പുതിയതായി പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെ, ഉബെര്‍ സി ഇ ഒ ട്രാവിസ് കലാനിക്, വാള്‍ട് ഡിസ്‌നി ലാന്‍ഡ് ഗ്രൂപ്പ് സി ഇ ഒ ബോബ് ഇഗര്‍, നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ഫിലിപൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടര്‍റ്റെ,ലാസ് വെഗാസ് സാന്‍ഡ്‌സ് സി ഇ ഒ ഷെല്‍ഡണ്‍ ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് പുതിയതായി പട്ടികയില്‍ ഇടം നേടിയത്. 2011 വരെ പട്ടികയില്‍ ഇടം നേടുകയും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇടം നേടാതിരിക്കുകയും ചെയ്ത തുര്‍ക്കി പ്രസിഡന്റ് റെസ്‌പെ തയ്യിബ് ഉര്‍ദുഗാന്‍ ഈ വര്‍ഷം പട്ടികയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണുള്ളത്.

Latest