Connect with us

Kerala

പെണ്‍കുട്ടികളെ ഒരു സെക്കന്‍ഡ് നോക്കിയാലും പരാതിയുണ്ടെങ്കില്‍ കേസെടുക്കാമെന്ന് ഋഷിരാജ് സിംഗ്

Published

|

Last Updated

കോവളം: പെണ്‍കുട്ടികളെ ഒരു സെക്കന്‍ഡ് നോക്കിയാലും പരാതിയുണ്ടെങ്കില്‍ കേസെടുക്കാമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. 14 സെക്കന്‍ഡ് അല്ല ദുരുദ്ദേശ്യത്തോടെ ഒരു നിമിഷം നോക്കിയാലും പരാതിയുണ്ടെങ്കില്‍ കേസെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിപാടിയിലായിരുന്നു എക്‌സൈസ് കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വിവാദമായ പതിനാല് സെക്കന്‍ഡ് പരാമര്‍ശം സംബന്ധിച്ച് വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.