Connect with us

National

തിരിച്ചടിക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ല: രാജ്‌നാഥ് സിംഗ്

Published

|

Last Updated

ബാര്‍മെര്‍ (രാജസ്ഥാന്‍): ഇന്ത്യയെ ഇങ്ങോട്ട് ആക്രമിച്ചാല്‍ തിരിച്ചടിക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. എന്നാല്‍ ഇന്ത്യ ആരെയും അങ്ങോട്ട് കയറി ആക്രമിക്കില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തിയിലെ ബിഎസ്എഫ് ഔട്ട് പോസ്റ്റുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കാണുന്ന “വസുദൈവ കുടുംബകം” എന്നതാണ് നമ്മുടെ പാരമ്പര്യം. നമ്മള്‍ മറ്റുള്ളവരുടെ ഭൂമി ആഗ്രഹിക്കുന്നില്ല. നമ്മള്‍ ഒരിക്കലും ആദ്യവെടി പൊട്ടിക്കില്ല. എന്നാല്‍ ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ സന്ദര്‍ശിച്ച മന്ത്രി സൈനികരുമായി ചര്‍ച്ച നടത്തി. അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം സൈന്യത്തിന് ഉറപ്പ് നല്‍കി. അതിര്‍ത്തിയില്‍ ഉടനീളം ഫഌ്‌ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും അതിര്‍ത്തി വേലിക്ക് സമാന്തരമായി റോഡ് നിര്‍മിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

---- facebook comment plugin here -----

Latest