International
ഫിലിപ്പീന്‍സില്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനം: 14 മരണം
ദാവോ: ഫിലിപ്പീന്‍സിലെ ദാവോ സിറ്റിയില്‍ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ മനിലയില്‍ നിന്ന് 960 കിലോ മീറ്റര്‍ അകലെയുള്ള ദാവോയിലെ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനമുണ്ടായത്. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതില്‍ 30 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
വിവിഐപികളും വിനോദ സഞ്ചാരികളും ധാരാളമായെത്താറുള്ള ദാവോയിലെ ആഡംബര ഹോട്ടലായ മാര്‍ക്കോ പോളോക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.







