Gulf
മലയാളി നഴ്സ് മസ്ക്കറ്റിലെ ഫഌറ്റില്‍ വെട്ടേറ്റ് മരിച്ച നിലയില്‍
മസ്ക്കറ്റ്:മസ്കറ്റില്‍ മലയാളി നഴ്സ് വെട്ടേറ്റു മരിച്ചു. മസ്കറ്റിലെ സലാലയില്‍ ചിക്കു റോബര്‍ട്ട് (28) ആണ് വെട്ടേറ്റു മരിച്ചതായി കണ്ടെത്തിയത്.ഡ്യൂട്ടിക്കെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഫഌറ്റില്‍ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് ചിക്കുവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് മാസമായി സലാലയിലെ ആശുപത്രിയില്‍ ഭര്‍ത്താവുമൊന്നിച്ച് ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചതായി വിവരം ലഭിച്ചത്.അങ്കമാലി കറുകുറ്റി സ്വദേശിയായ ചിക്കു അഞ്ചുമാസ് ഗര്‍ഭിണിയാണ്
---- facebook comment plugin here -----